ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ തുഷാരഗിരിയില്‍ നിര്‍മ്മിച്ച ടൂറിസ്റ്റ് കോട്ടേജുകള്‍, റെസ്റ്റോറന്റ്, ഡോര്‍മിറ്ററി എന്നിവ ഉദ്ഘാടനത്തിന് തയ്യാറായി. ആധുനിക സൗകര്യങ്ങളോടു കൂടി നാലു മുറികളുള്ള ടൂറിസ്റ്റ് കോട്ടേജുകളാണ് പണിപൂര്‍ത്തിയായത്. അതോടൊപ്പം തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ മുറ്റം ടൈല്‍സ് പാകി മനോഹരമാക്കി. സന്ദര്‍ശകര്‍ക്ക് കാസ്റ്റ് അയേണിന്റെ ഇരിപ്പിടങ്ങളും, പുഴയരികില്‍ സുരക്ഷാ വേലിയും സ്ഥാപിച്ചു. കെട്ടിടത്തിന്റെ തൂണുകളില്‍ മ്യൂറല്‍ പെയിന്റിംഗ് നടത്തി മനോഹരമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ കോംപൗണ്ടില്‍ വൈദ്യുതി വിളക്കുകളും സ്ഥാപിച്ചു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധ സമരകാലത്ത് തല്ലിത്തകര്‍ത്ത കെട്ടിടങ്ങളുടെ ...
Read More »