“ജനങ്ങളുടെ സര്‍ഗശക്തിയെയും പ്രതികരണശേഷിയെയും വിസ്ഫോടകമായ തലത്തില്‍ വികസിപ്പിച്ചുകൊണ്ടേ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാകൂ. ഫാസിസ്റ്റ് വിരുദ്ധപ്രസ്ഥാനം സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകണം. ജനാധിപത്യപരവും പരസ്പരബഹുമാനം പുലര്‍ത്തുന്നതുമായ ശൈലി സ്വീകരിച്ചുകൊണ്ട് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചയും വിശകലനവും വികസിക്കണം. ഫാസിസ്റ്റ് വിരുദ്ധമായ ഓരോ പ്രസ്ഥാനവും ഫാസിസ്റ്റ് വിരുദ്ധനായ ഓരോ വ്യക്തിയും ഇതുമായി കണ്ണിചേര്‍ക്കപ്പെടണം. എങ്കില്‍ മാത്രമേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ.” (ഡോ. ടി. കെ. രാമചന്ദ്രൻ) ഹിന്ദുത്വഫാസിസം അതിന്റെ ഏറ്റവും ഹിംസാത്മകമായ മുഖം പുറത്തെടുത്ത ബാബരി മസ്ജിദ് ധ്വംസനം നടന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. അന്ന് മതനിരപേക്ഷപക്ഷത്തിന്റെ സ്വപ്നങ്ങളിൽപ്പോലും ...
Read More »