സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്കരണം സംബന്ധിച്ച് ഇന്ന് ചേർന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തിൽ ധാരണയായി.ഇതനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18232 രൂപയായി ഉയരും.കുറഞ്ഞ വർദ്ധനവ് 50 % ആണ്.20 വരെ കിടക്കകളുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്ന ജി.എൻ.എം വിഭാഗത്തിൽപ്പെടുന്ന സ്റ്റാഫ് നേഴ്സുമാരുടെ വേതനം 18232 രൂപയായി ഉയരും. 21 മുതൽ 100 വരെ ബെഡുകളുള്ള ആശുപത്രികളിൽ ഇത് 19810 രൂപയും 101 മുതൽ 300 വരെ ബെഡുകളുള്ള ആശുപത്രികളിൽ ഇത് 20014 ...
Read More »