Home » Tag Archives: traffic-control-thamarassery-churam

Tag Archives: traffic-control-thamarassery-churam

പുതുവത്സരാഘോഷം; താമരശേരി ചുരത്തില്‍ ഇന്ന് വൈകുന്നേരം ആറു മുതല്‍ നിയന്ത്രണം

പുതുവത്സരാഘോഷം പൊതുജനങ്ങള്‍ക്ക് ശല്യമാകാതിരിക്കാന്‍ ശനിയാഴ്ച വൈകുന്നേരം ആറ് മുതല്‍ താമരശേരി ചുരത്തില്‍ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി ഒമ്പതിന് ശേഷം ചുരം റോഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തില്‍ മദ്യപാനം കര്‍ശനമായി തടയും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സ്‌കോഡ് ഏര്‍പ്പെടുത്തും. എല്ലാവര്‍ഷവും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസത്തോളം ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാറുണ്ട്. ഇതേ തുടര്‍ന്നാണ് ഇത്തവണ ചുരത്തില്‍ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

Read More »