ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുതിയ പദ്ധതിയുമായി റെയില്‍വേ. കൂടെ ആരുമില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലും ആറ് ബെര്‍ത്തുകളും തേഡ് എ.സി.യിലും സെക്കന്‍ഡ് എ.സി.യിലും മൂന്ന് ബെര്‍ത്തുകള്‍ വീതവും നീക്കി വയ്ക്കാനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പ് യാത്രകള്‍ക്കും റെയില്‍വേ പ്രത്യേകം ആനുകൂല്യം അനുവദിക്കും. ആറ് ബെര്‍ത്ത് സ്ത്രീകള്‍ക്ക് അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാന്‍സലേഷനുകള്‍ കഴിഞ്ഞ് അവസാന പട്ടിക തയ്യാറാക്കുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കും.ആര്.എ. സിയില്‍ ...
Read More »