ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി ബീച്ച് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ക്ലിനിക്ക് തുടങ്ങുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ തുടങ്ങാനാണ് തീരുമാനം. ചികിത്സ തേടിയെത്തുമ്പോള്‍ ട്രാന്സ്ജെന്ഡറാണെന്നതിന്റെ പേരില്‍ ആശുപത്രികളില്‍ അവഗണന നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പ്രത്യേക ക്ലിനിക്കെന്ന ആശയത്തിലേക്കെത്തിയത്. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്.എല്‍. ബൈജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കൗമാരക്കാര്‍ക്കുള്ള ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ...
Read More »Home » Tag Archives: transgender-clinic-kozhikode-beach-hospital