ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും. 47 ദിവസത്തെ നിരോധനമാണ് ഏര്പ്പെുത്തിയിട്ടുള്ളത്. ഇതോടെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വറുതിയുടെ ദിനങ്ങളാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല. ട്രോളിംഗ് നിരോധനം ആരംഭിക്കും മുന്‍പ് തുറമുഖങ്ങളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ മാറ്റി തുടങ്ങി. വലകള്‍ കരയ്ക്കെത്തിച്ച് അറ്റകുറ്റപണികള്‍ തീര്‍ക്കാനായി കൊണ്ട് പോകാനും ആരംഭിച്ചു. അന്യസംസ്ഥാന മത്സ്യ ബന്ധന തൊഴിലാളികളെല്ലാം നാട്ടിലേയ്ക്ക് വണ്ടികയറി. അര്‍ദ്ധരാത്രി 12 മണിയ്ക്ക് ചങ്ങലകെട്ടി തുറമുഖം അടയ്ക്കുന്നതോടെ ട്രോളിംഗ് നിരോധനം ആരംഭിക്കും. ഇനിയുള്ള ഒന്നരമാസത്തോളം കാലം മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണ്. വള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ ...
Read More »