തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ സെപ്തംബര്‍ 7,8 തീയതികളില്‍ സുനാമി തയ്യാറെടുപ്പ് പരിശീലനം സംഘടിപ്പിക്കും. യുനെസ്കോയുടെ അന്തര്‍ദേശീയ സമുദ്രകാര്യ കമ്മീഷന് സുനാമി സാധ്യതയുള്ള 23 രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണിത്. തീരദേശ ഗ്രാമങ്ങളില്‍ സുനാമി ബോധവല്‍ക്കരണം സാധ്യമാക്കുന്ന വിധത്തിലുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍ നോട്ടത്തിലായിരിക്കും സംഘടിപ്പിക്കുക. തെരഞ്ഞെടുക്കപ്പെട്ട കടലോര ഗ്രാമങ്ങളുടെ നൂറു മീറ്റര്‍ അകലത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് സുനാമി സംബന്ധിച്ച് എന്തെല്ലാം മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന അവബോധം ഈ പരിശീലനത്തില്‍ നിന്ന് ലഭിക്കും. ദുരന്തമുണ്ടായാല്‍ തദ്ദേശ സര്‍ക്കാരുകളും ജനപ്രതിനിധികളും ...
Read More »