Home » Tag Archives: two-wheeler-checking-kozhikode

Tag Archives: two-wheeler-checking-kozhikode

ലൈസന്‍സില്ലാത്ത ഇരുചക്രവാഹനയാത്രക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ്

വിദ്യാര്‍ഥികളുടെ ലൈസന്‍സില്ലാത്ത ഇരുചക്രവാഹനയാത്രക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ്. മൂന്നുപേരെ ഇരുത്തിയുള്ള വിദ്യാര്‍ഥികളുടെ ബൈക്ക് യാത്ര കൂടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവരെ കൈകാര്യം ചെയ്യാനും പദ്ധതിയുണ്ട്. ഇങ്ങനെ പോകുന്നവരെ പിന്തുടര്‍ന്നു പിടിക്കുന്നത് അപകടമായതിനാല്‍ പൊതുവെ പൊലീസുകാര്‍ അതിനു മുതിരാറില്ല. അതിനാല്‍, വേറെ മാര്‍ഗത്തിലൂടെ അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനാണ് നീക്കം. പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ വണ്ടിയുടെ ഉടമസ്ഥനോ മൂന്നു മാസം വരെ തടവ് ശിക്ഷ വിധിക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ...

Read More »