‘മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത് ഭരണകൂടഭീകരതയാണെന്ന് രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും ഗർജിക്കുമ്പോൾ അവർ ഉദ്ദേശിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയാണ്. അവരുടെ ആക്രോശങ്ങളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവരാനും, തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്തെന്നു സത്യസന്ധമായി തുറന്നു പറയാനും മാവോയിസ്റ്റുകൾ ബാധ്യസ്ഥരാണ്.’ യുഎപിഎ ചുമത്തിയതിനോടുള്ള പ്രതിഷേധത്തിൽ പങ്കുചേരുമ്പോഴും, മാവോയിസ്റ്റുകൾ മറുപടി പറയേണ്ട ചില കാര്യങ്ങൾ ഉന്നയിക്കുന്നു, ഡോ. കെ. എൻ. ഗണേഷ്. ‘കോഴിക്കോട് മാവോയിസ്റ്റ് രേഖകളും കോഡും കണ്ടെടുത്തതിനു പൊലീസ് യുഎപിഎ ചുമത്തിയതിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ പങ്കു ചേരുന്നു. ലഘുലേഖകൾ കയ്യിൽ വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും കൊണ്ടു മാത്രം ...
Read More »Home » Tag Archives: UAPA
Tag Archives: UAPA
ഒരു രഹസ്യ അജണ്ടയുമില്ല ഈ ഇരുപതുകാരന്; അതോ, വായനയും രാഷ്ട്രീയ ഉൽക്കണ്ഠകളും കുറ്റമാണെന്നാണോ?
കാടൻ നിയമമെന്ന് എൽഡിഎഫ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന കക്ഷി വിലയിരുത്തിയ യുഎപിഎ കുറ്റം ആരോപിച്ചു അറസ്റ്റുചെയ്യപ്പെട്ട അലൻ എന്ന സുഹൃത്തിനെക്കുറിച്ച് ഒരുപാടുപേർക്ക് എഴുതാനുള്ള അനുഭവങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനും പ്രസാധകനുമായ എസ് വി മെഹജൂബിന്റെ വാക്കുകളിൽ. പകുതിയിൽ കുറവ് പ്രായമേയുള്ളൂവെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അലൻ. ‘മെഹ്ജൂബ്ക്കാ ഇങ്ങളെവെടയാ?’ എന്നു ചോദിച്ച്, കണ്ണൂരിലെ കോളേജിൽനിന്ന് കോഴിക്കോട്ടെത്തുന്ന ശനിയാഴ്ചകളിൽ അവൻ വിളിക്കും, കാണാൻ വരും, ഒരുമിച്ച് ചായ കുടിക്കും. -കഴിക്കാൻ ? -അട മതി. ഞാൻ ഒന്നു കഴിക്കുമ്പോൾ അവന് മിനിമം രണ്ടുവേണം. വിശപ്പിന്റെ അസുഖമാണ് ...
Read More »