ജൂലൈ പത്തിനു നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റിലെ സമയക്രമം പരീക്ഷാര്‍ഥികളെ ആശങ്കയിലാക്കുന്നു. 9.30 ആരംഭിക്കുന്ന പരീക്ഷയ്ക്ക് രാവിലെ ഏഴിന് ഹാളില്‍ കയറണമെന്നാണ് ഹാള്‍ ടിക്കറ്റിലെ നിര്‍ദേശം. ഒമ്പതിനു ശേഷം എത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും ഹാള്‍ ടിക്കറ്റില്‍ പറയുന്നു. ഏഴു മുതല്‍ 9.30 വരെ ഹാളിനകത്തിരിക്കേണ്ട ആവശ്യമെന്താണെന്നാണ് പരീക്ഷാര്‍ഥികള്‍ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പരീക്ഷയ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ഒമ്പതായിരുന്നു. ഇത്തവണ നേരത്തെയാക്കിയത് നിരവധി വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. രാവിലെ ഏഴിനു റിപ്പോര്‍ട്ട് ചെയ്യാന്‍ പാകത്തിന് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരുക എന്നതു തന്നെ ദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് ...
Read More »