ഇന്ത്യയുടെ മഹത്തായ ദേശീയപാരമ്പര്യത്തിൽ ബിജെപി സർക്കാരിനുള്ള താൽപര്യം എത്രത്തോളം ഉണ്ട്? വനവാസകാലത്ത് രാമന്റെ വിവരങ്ങൾ, ദേശത്ത് കാതോർത്തിരുന്ന ജനതയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന കുലത്തിന് അഭിനവ രാമരാജ്യക്കാർ നൽകുന്ന മൂല്യം എന്താണ്? ഇന്ത്യൻ ഗ്രാമ ജീവിതത്തിന് സഹസ്രാബ്ദങ്ങളായി ഉപജീവനമൊരുക്കുന്ന ഒരു തൊഴിലിന് പതിയെ അന്ത്യം കുറിക്കപ്പെടുകയാണ്. ഇടയവൃത്തിയെന്ന, ഏതാണ്ട് മനുഷ്യരാശിയുടെ ആരംഭത്തോളം പഴക്കമുള്ള ഈ തൊഴിലിന് സംരക്ഷണം ആവശ്യപ്പെട്ട് തെക്കനേഷ്യൻ രാജ്യങ്ങളിലെ ഇടയന്മാരുടെ പ്രതിനിധികൾ രാജസ്ഥാനിലെ ഉദയ്പൂരിൽ സംഗമിച്ചു. എന്താണ് ഇടയവൃത്തി? മനുഷ്യകുലം വേട്ടയാടി ജീവിക്കലിൽനിന്ന് കാർഷികവൃത്തിയിലേക്ക് മാറുന്നതിന്റെ ഒരു പ്രധാന ഘട്ടമായി ...
Read More »