കൊളോണിയലിസത്തിനെതിരായ സമരത്തിലൂടെ രൂപപ്പെട്ട ആധുനികതയാണ് മാപ്പിളപാരമ്പര്യത്തിന്റെയും ഉറവിടം. 1921നു ശേഷം ആ പാരമ്പര്യത്തിന് വളർന്നുവരാൻ കഴിയാതിരുന്നതിനെപ്പറ്റി, നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളെപ്പറ്റി ഡോ. കെ. എൻ. പണിക്കർ നടത്തുന്ന നിരീക്ഷണങ്ങൾ. 2008ൽ മഹാകവി മോയിൻകുട്ടി വൈദ്യർ മഹോത്സവത്തിൽ കൊണ്ടോട്ടിയിൽ നടത്തിയ വൈദ്യർ അനുസ്മരണ പ്രഭാഷണം ചർച്ചകൾക്കായി പുനഃപ്രസിദ്ധീകരിക്കുന്നു. ഇത് ഒന്നാം ഭാഗം നമ്മുടെ സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ധാരയാണ് മഹാകവി മോയിൻകുട്ടി വൈദ്യരെക്കുറിച്ചുള്ള ഓര്‍മ്മ. ഈ ഓര്‍മ്മക്ക് പല മാനങ്ങളുണ്ട്. കേരളത്തിലെ മാപ്പിള സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ മോയിൻകുട്ടി വൈദ്യരുടെ കവിതകള്‍ വഹിച്ച ...
Read More »