മലബാറിലെ കലാനവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന അനശ്വര സംഗീതജ്ഞൻ കോഴിക്കോട് അബ്ദുൾഖാദർ ഓർമയിൽ മാഞ്ഞിട്ട് ഫെബ്രുവരി 13ന് നാൽപ്പത് വർഷങ്ങൾ പിന്നിടുകയാണ്. അബ്ദുൾഖാദർ മുനിരയിലുണ്ടായിരുന്ന അന്നത്തെ കലോദ്യമങ്ങളെ അടയാളപ്പെടുത്തുന്ന മുഴുദിന സംഗീതപരിപാടി ‘സുനയന’ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് അണിയറയിൽ. ആ കാലത്തിന്റെ ഓർമകളെയും അനുഭവങ്ങളെയും കാലിക്കറ്റ് ജേണൽ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. അതിനു തുടക്കമായി, അബ്ദുൾഖാദറിനെക്കുറിച്ച് മകനും മലയാളത്തിന്റെ ആദ്യത്തെ ഗസല്‍ ഗായകനുമായ നജ്മൽ ബാബു എഴുതിയ ഓർമ്മ പുനഃപ്രസിദ്ധീകരിക്കുന്നു. എന്റെ സംഗീതജീവിതത്തില്‍ ഞാൻ കടപ്പെട്ടിരിക്കുന്നത് ഡാഡയോടാണ്. അദ്ദേഹം തുറന്നുവിട്ട പാട്ടുകളുടെ ലോകം കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് ...
Read More »