ഡോ.കെ.കെ.അബ്ദുല്ല ഇപ്പോൾ ഞങ്ങൾക്ക് മുമ്പേ പോകുന്ന ആംബുലൻസിൽ ഡോ. വി.സി. ഹാരിസിന്റെ ചലനമറ്റ ശരീരമാണ്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായിരുന്നു ഹാരിസ്. ആംബുലൻസിൻറെ പുറകിലെ ചില്ലിൽ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖമുള്ള പോസ്റ്റർ. പുറകെയുള്ള വാഹനത്തിൽ ഞങ്ങൾ, ഹാരിസിന്റെ കോഴിക്കോട് നിന്നുള്ള സുഹൃത്തുക്കൾ. ഫാറൂഖ്കോളേജ് അധ്യാപകരായിരുന്ന എ.ഷാജഹാനും ഞാനും ഇപ്പോൾ ഇംഗ്ലീഷ് വിഭാഗത്തിലുള്ള സി.ഉമ്മറും, ഫാറൂഖ് ഹൈസ്കൂൾ അധ്യാപകനായിരുന്ന ശശിധരൻ പിള്ള മാഷും. ഹാരിസിന്റെ ചിത്രത്തിലേക്ക് നോക്കിയിരുന്നപ്പോൾ കാലം പിറകിലേക്ക് കുതിക്കുന്നു. 1985 – ’90 കളിൽ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് ...
Read More »