Home » Tag Archives: vegitable-price-increase

Tag Archives: vegitable-price-increase

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; ആശങ്കയോടെ വിപണി

ചരക്കു നീക്കം നിലച്ചതോടെ സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വരവ് കുറഞ്ഞതോടെയാണ് വിലവര്‍ധനവുണ്ടായത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വിഷുവും, ഈസ്റ്ററും ചെലവേറുമെന്ന ആശങ്കയിലാണ് മലയാളികള്‍. ഇരുപത് മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധനയാണ് അടുത്തിടെ പച്ചക്കറികള്‍ക്ക് ഉണ്ടായിരിക്കുന്നത്. പച്ചക്കറികള്‍ക്ക് പൊളളുവില എത്തിയതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയ നിലയിലാണ്. ചരക്ക് നീക്കം കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും പച്ചക്കറി വരവില്‍ ഗണ്യമായ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. പച്ചക്കറികള്‍ക്കായി കേരളം ഏറെ ആശ്രയിക്കുന്നത് തമിഴ്നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങളെയാണ്. ചരക്ക് ലോറി ...

Read More »