കേരളത്തില്‍ ബിഡിജെഎസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപിക്ക് ബിഡിജെഎസിനോട് അയിത്തമാണ്. സംസ്ഥാനത്ത് എന്‍ഡിഎ മുന്നണി നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ എന്‍.ഡി.എ സംവിധാനം നിലവിലില്ല. ബി.ജെ.പി കേരള ഘടകം ബി.ഡി.ജെ.എസിനെ വഞ്ചിച്ചു. അധികാര വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബി.ജെ.പിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ സ്വയം പ്രമാണിയാകാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചു. അവഗണന ഉണ്ടായിട്ടും ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുന്നതിനു കാരണമെന്താണെന്ന ചോദ്യത്തില്‍ ഇതായിരുന്നു വെള്ളാപ്പള്ളിയുടെ ...
Read More »