Home » Tag Archives: Venkaiah-Naidu

Tag Archives: Venkaiah-Naidu

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. നായിഡുവിന് 516 വോട്ടുകളാണ് ലഭിച്ചത്. 395 വോട്ടുകളാണ് ജയിക്കാനായി വേണ്ടത്. വെങ്കയ്യക്കെതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു. അതിനാല്‍ അനായാസം വിജയം നേരത്തെ തന്നെ എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കര്‍ഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് 68 വയസുള്ള വെങ്കയ്യനായിഡു. ...

Read More »