കോഴിക്കോട് പന്തിരിക്കരയില്‍ പനി മൂലം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി. വായുവിലൂടെ രോഗം പടരില്ലെന്നും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമെ രോഗം പകരുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രോഗം കണ്ടുവരുന്നത് എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പനി ബാധിച്ച് മൂന്നുപേര്‍ മരിച്ച സാഹചര്യത്തിലാണ് കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ്ഹൌസില്‍ ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിത, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ അരുണ്‍, ജില്ല കലക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ...
Read More »