വിഷരഹിത പച്ചക്കറിയുമായി വിഷുവിനെ വരവേല്‍ക്കാന്‍ കുടുംബശ്രീയും തയ്യാറായി കഴിഞ്ഞു. ‘വിഷരഹിത പച്ചക്കറി, ആരോഗ്യമുള്ള ജനത’ എന്ന സന്ദേശവുമായി ജില്ലയില്‍ 39 സ്ഥലങ്ങളില്‍ സി ഡി എസ്സുകളുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി ചന്തകള്‍ എത്തുന്നുണ്ട്. മാനാഞ്ചിറക്ക് സമീപമുള്ള ഡിടിപിസി ഗ്രൗണ്ടില്‍ ജില്ലാതലത്തിലും ചന്തകള്‍ സംഘടിപ്പിക്കുന്നുണ്ട്. പൂര്‍ണ്ണമായും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച ചീര, വെണ്ട,പയര്‍, വെള്ളരി, കയ്പ, മത്തന്‍, പടവലം, വഴുതന, തുടങ്ങി എല്ലാ ഇനങ്ങളും ചന്തയില്‍ ലഭ്യമാകും. പച്ചക്കറികള്‍ക്കു പുറമെ മായം ചേര്‍ക്കാത്ത സാമ്പാര്കിറ്റ്, ശര്‍ക്കര ഉപ്പേരി, പപ്പടം, അച്ചാറുകള്‍, നാടന്‍ അവില് എന്നിവയും ചന്തയില്‍ ലഭ്യമായിരിക്കും.
Read More »Home » Tag Archives: vishu-organic vegetable market-kozhikode