പതിനാലാം മന്ത്രിസഭയുടെ അധികാരമേല്‍ക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമന്ത്രിമാര്‍ക്കും ആശംസകളറിയിച്ച് വിഎസ് അച്ചുതാനന്ദന്. ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന എല്ലാമന്ത്രിസഭാ അംഗങ്ങള്‍ക്ക് നല്ല തുടക്കമാവട്ടെയെന്ന് വിഎസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. പുതിയ സര്‍ക്കാറിന്റെ സമീപനങ്ങളും നടപടികളും സ്വാഗതാര്‍ഹമാണെന്നും വിഎസ് പറഞ്ഞു. മന്ത്രിമാര്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചതിനൊപ്പം ഐശ്വര്യപൂര്‍ണ്ണമായ കേരളം കെട്ടിപ്പടുക്കാന്‍ ഈ മന്ത്രിസഭക്ക് കഴിയുമെന്നും വിഎസ് അഭിപ്രായപ്പെട്ടു. ചില കേന്ദ്രമന്ത്രിമാര്‍ ഇതിനോടകം തന്നെ ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിഎസ് ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇക്കൂട്ടരെന്നും സദാ ജാഗരൂകരായിരിക്കണമെന്നും ...
Read More »Home » Tag Archives: vs achuthanandan-pinarayi-facebook post-ldf-