എകെജി പരാമര്‍ശം വിവാദമമായ പശ്ചാതലത്തില്‍ തൃത്താല എം.എല്‍.എ വിടി ബല്‍റാമിന് നേരെ കയ്യേറ്റ ശ്രമം. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ തന്നെയാണ് എംഎല്‍എയ്ക്കു നേരെ കയ്യേറ്റമുണ്ടായത്. കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിനെ തുടര്‍ന്ന് വി.ടി. ബല്‍റാമിനെതിരേ വിവിധ മേഖലയില്‍ നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. കൂറ്റനാ്ട വിടി ബല്‍റാം പങ്കെടുക്കുന്ന പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. സിപിഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ തല്ലുകയായിരുന്നു. ബൽറാമിന്റെ വാഹനത്തിന് നേരെ സിപിഎം പ്രവർത്തകർ ചീമുട്ടയേറും നടത്തി. സ്ഥലത്ത് ആവശ്യമായ പോലീസ് ഇല്ലാതിരുന്നത് സംഘർഷം നിയന്താണാതീതമായി.
Read More »