ഹരിതകേരളം മിഷന്റെ ഭാഗമായി ഖരമാലിന്യ സംസ്കരണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനായുള്ള സംസ്ഥാനതല ശില്പശാല കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തി. ജൈവ മാലിന്യം വീടുകള്‍ ഉള്‍പ്പെടെ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചംക്രമണം നടത്തുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിനായി ഹരിത സഹായ സ്ഥാപനവും അതിന് കീഴില്‍ ഹരിത കര്‍മ്മസേനയും ഉണ്ടാക്കും. വീടുകളില്‍ ചെന്ന് ജൈവമാലിന്യ സംസ്കരണത്തിന്റെ മേല്‍നോട്ടം വഹിക്കുക, ജൈവവളം ഉപയോഗിച്ചുള്ള കൃഷിയെ സഹായിക്കുക, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുക എന്നിവയാണ് ഹരിതകര്‍മ്മ സേനയുടെ ചുമതലകള്‍. ഇതിന് വീടുകളില്‍നിന്ന് നിശ്ചിത ...
Read More »