കോഴിക്കോട്: വാട്ടര്‍ ബില്‍ അടയ്ക്കാത്തവരുടെ കണക്ഷന് മുന്നറിയിപ്പില്ലാതെ വിഛേദിക്കാന്‍ തീരുമാനം. വെള്ളക്കരം കുടിശിക വരുത്തിയ ഉപഭോക്താക്കള്‍ 31നു മുന്‍പ് അടയ്ക്കാത്തപക്ഷം കണക്ഷന് അറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റിവയ്ക്കുന്നതിനു നോട്ടിസ് ലഭിച്ചവര്‍ ഉടനടി മാറ്റണമെന്നും അറിയിപ്പില്‍ പറയുന്നു. പൊതുടാപ്പുകളില്‍ ഹോസുകള്‍ ഘടിപ്പിച്ചു ജലം ദുരുപയോഗം ചെയ്യുക, ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന് ജലം ഗാര്ഹികേതരാവശ്യങ്ങള്ക്ക് ഉപയോഗിക്കുക, അനധികൃതമായി ജലം ഉപയോഗിക്കുക മുതലായവ ശ്രദ്ധയില്‍പ്പെടുന്നവര്‍ വിവരമറിയിക്കണമെന്നും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.
Read More »