വേനലിലെ ചൂടില്‍ നിന്നും രക്ഷ നേടാന്‍ തണ്ണിമത്തനെ ആശ്രയിക്കുന്നവര്‍ പൊള്ളലേല്‍ക്കാതെ സൂക്ഷിക്കണം. വഴിയരികിലെ ചുവന്നു തുടുന്ന തണ്ണിമത്തനുകള്‍ നിങ്ങളുടെ വായും വയറും പൊള്ളിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. തലസ്ഥാനത്ത് തണ്ണിമത്തന് കഴിച്ച നാലംഗ കുടുംബത്തിന്റെ വായ്ക്കുളളില്‍ കഴിഞ്ഞ ദിവസം പൊള്ളലേറ്റിരിക്കുന്നു. വായ്ക്കുള്ളിലും കവിളുകളിലും നാക്കിലും പൊള്ളലേറ്റ കുടുംബം ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. പേട്ട കാഞ്ഞിരംവിള ക്ഷേത്രത്തിന് സമീപത്ത് പിക്കപ്പ് വാനില്‍ വില്‍പ്പനയ്ക്കെത്തിച്ച തണ്ണിമത്തന് വാങ്ങി മുറിച്ച് കഴിച്ചവര്‍ക്കാണ് അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. തണ്ണിമത്തന്റെ പകുതി കഴിച്ച രണ്ട് കുട്ടികളുള്‍പ്പെട്ട നാലംഗ കുടുംബത്തിന് മണിക്കൂറുകള്‍ക്കകം ...
Read More »Home » Tag Archives: water melon/kerala road side/summer