അടിസ്ഥാന വികസനം പോലും എത്തിനോക്കാത്ത ആദിവാസി ഊരില്‍ നിന്നും സിനിമാ മേഖലയ്ക്ക് ഒരു വാഗ്ദാനമാവുകയാണ് ലീല. വയനാട് സ്വദേശിയായ ലീല ഗോത്രപ്പഴമ എന്ന സിനിമാ സംവിധാനത്തിലൂടെ ആദിവാസി വിഭാഗത്തിലെ ആദ്യ സംവിധായക എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ്. പണിയ സമുദായക്കാരുടെ ജനനം മുതല്‍ മരണം വരെയുള്ള ആചാരങ്ങളാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍. ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന കലാരൂപങ്ങളും ഇവര്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളും ഡോക്യുമെന്ററിയില്‍ ലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് ലീല പറയുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് പണിയ വിഭാഗക്കാരാണ്. പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും ഈ വിഭാഗം വിധേയരാകുന്നുണ്ട്. ഇതിനെതിരെ ...
Read More »