നിലവില്‍ സമൂഹത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഭിക്ഷാടകരെ തുരത്താന്‍ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. ഓരോ സ്ഥലത്തു നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ മാറി ഭിക്ഷാടനം നടത്തുന്ന തന്ത്രമാണ് ഇപ്പോള്‍ മാഫിയകള്‍ പ്രയോഗിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിന് കൈമാറുമ്പോഴേയ്ക്കും ഇവര്‍ കടന്നുകളയും. മാനാഞ്ചിറ മൈതാനത്തിനുസമീപം രണ്ട് കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷയാചിച്ചുനടന്ന സ്ത്രീയെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചെങ്കിലും അവര്‍ എത്തും മുമ്പേ സ്ത്രീ സ്ഥലം വിട്ടു. ഒരാഴ്ചമുന്‍പാണ് സംഭവം. ഇത്തരക്കാരെ കുടുക്കാനാണ് പുതിയ കൂട്ടായ്മയ്ക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ...
Read More »Home » Tag Archives: whatsaap-group-childline-kozhikode