വാട്സാപ്പില്‍ ദിവസവും വന്‍ മാറ്റങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. മറ്റു ആപ്ലിക്കേഷനുകള്‍ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുമ്പോള്‍ ഇതിനെ മറിക്കടക്കാന്‍ ലക്ഷ്യമിട്ടാണ് വാട്സാപ്പിലെ ഓരോ ഫീച്ചറും. ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും വന്‍ മാറ്റങ്ങള്‍ വരുത്തുന്നു. സ്നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്സാപ്പില്‍ വന്നിരിക്കുന്നത്. പുതിയ സ്റ്റാറ്റസ് ഫീച്ചറിനെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ വാട്സാപ്പിന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിപ്പ് വന്നിരുന്നു. വാട്സാപ്പിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. ...
Read More »