സംസ്ഥാനത്ത് അഗ്നിരക്ഷാസേനയില്‍ വനിതകള്‍ക്കും അവസരം. വിജിലന്‍സ്-അഴിമതിവിരുദ്ധ വിഭാഗത്തില്‍ 60 വനിതകളെ നിയമിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. നിയമനക്കാര്യത്തില്‍ അഗ്നിരക്ഷാസേനയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. തുടക്കത്തില്‍ ഫയര്‍വുമണ്‍ തസ്തികയില്‍ 100 പേര്‍ക്ക് നിയമനം നല്‍കും. അഗ്നിരക്ഷാസേനാ മേധാവി എ. ഹേമചന്ദ്രനും ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ധനവകുപ്പിന്റെ അനുമതിയും മന്ത്രിസഭാ തീരുമാനവും വന്നാല്‍ നിയമനം വൈകില്ലെന്ന് ഹേമചന്ദ്രന് അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വീതവും മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ അഞ്ചു വീതവും വനിതകളെ നിയമിക്കും. നിലവില്‍ 5000 ...
Read More »