പീഡനത്തിനിരയാക്കപ്പെടുന്ന അതേ അനുഭവമാണ് ഒരു പെണ്ണിന്റെ സ്വകാര്യ ഭാഗങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങള്‍ ഓരോ പെണ്ണിനും സമ്മാനിക്കുന്നത്. ഷാള്‍ ഒന്നു മാറിയാല്‍, മാറിടത്തിന്റെ ഭാഗത്ത് ചെറിയൊരു വിടവുണ്ടായാല്‍ ആര്‍ത്തിയോടെ നോക്കുന്ന കാമകണ്ണുകള്‍ സമ്മാനിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. യാത്രചെയ്യുമ്പോള്‍, തൊഴിലിടങ്ങളില്‍, എന്തിന് സ്വന്തം വീട്ടില്‍ പോലും ഇത്തരം നോട്ടങ്ങളെ ഭയന്നോ കണ്ടില്ലെന്നു നടിച്ചോ വേണം പെണ്ണിന് ജീവിക്കാന്‍. ഇത്തരം ആണ് നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ‘Her’ ‘Let theVoice beYours’ . ഒരു ഓഫീസിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകുന്ന കഥയിലെ നായിക ...
Read More »