കാമുകനൊപ്പം ഒളിച്ചോടിയ കോഴിക്കോട് സ്വദേശിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍.കാമുകനോടൊപ്പം ഒളിച്ചോടിയ ഹന്‍ഷാ ഷെറിനെയാണ് (19) തിരുപ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന കാമുകനെ കുറിച്ച് വിവരം ഇല്ല. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്താണ് 19 വയസ്സുള്ള പെണ്‍കുട്ടിയുടെ വീട്. കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാം എന്ന യുവാവിനൊപ്പമാണ് പെണ്‍കുട്ടി വീട് വിട്ട് പോയത്. നേരത്തെ 3 തവണ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയിരുന്നു. അപ്പോഴെല്ലാം അച്ഛന്റെ പരാതിയില്‍ പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹന്‍ഷ വീണ്ടും കാമുകന് ഒപ്പം പോയത്. ...
Read More »