വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ 2,160 തസ്തികകള്‍കൂടി സൃഷ്ടിക്കുന്നു. കേരള പൊലീസില്‍ വനിതകളുടെ അംഗസംഖ്യ 15 ശതമാനമാക്കുക എന്ന സര്‍ക്കാര്‍ തീരുമാനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള കുറ്റകൃത്യങ്ങള്‍ ഏറിവരുന്നതും കണക്കിലെടുത്താണിത്. പുതിയ തസ്തികകള്‍ സംബന്ധിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്കി. ഇപ്പോള്‍ സംസ്ഥാനത്ത് 3724 വനിതാ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. പൊലീസ് സേനയുടെ ആറ് ശതമാനം മാത്രമാണിത്.
Read More »