Home » Tag Archives: womensheltter-vatakara

Tag Archives: womensheltter-vatakara

സ്ത്രീകള്‍ക്കിനി ‘ശുഭരാത്രി’

അസമയങ്ങളില്‍ വടകര നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് രാത്രിയില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ ജനമൈത്രി പൊലീസ് തയ്യാറെടുക്കുന്നു. വടകര നഗരസഭയും തണല്‍ അഗതിമന്ദിരവും പൊതുജന കൂട്ടായ്മകളുടെയും സഹകരണത്തോടെ ജനമൈത്രി പൊലീസാണ് വടകര നഗരസഭാ പരിധിയില്‍ ശുഭരാത്രി പദ്ധതി ആരംഭിക്കുന്നത്. നവംബര്‍ ആദ്യവാരത്തില്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടക്കും. നഗരത്തിന്റെ തെരുവുകളിലും കടവരാന്തകളിലും ബസ്സ്റ്റാന്‍ഡിലും മറ്റും രാത്രി കഴിച്ചുകൂടുന്ന സ്ത്രീകളെ കണ്ടെത്തി സുരക്ഷിത താവളമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിത പ്രതിസന്ധികളില്‍ ഒറ്റപ്പെടുന്നവരും അവിചാരിതമായ കാരണങ്ങളാല്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരെയും രാത്രിയുടെ മറവില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന തിരിച്ചറിവിലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് മുന്‍കൈയെടുത്തത്. രാത്രി ...

Read More »