Home » Tag Archives: yeshudas-singar

Tag Archives: yeshudas-singar

എനിക്ക് മാത്രമായി ഗുരുവായൂരില്‍ പ്രവേശനം വേണ്ട: കെ.ജെ. യേശുദാസ്

തനിക്കുമാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം വേണ്ടെന്നു ഗായകന്‍ കെ.ജെ. യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കുന്നെങ്കില്‍ മാത്രമേ കയറൂ. അതില്‍ അവസാനം കയറുന്ന ആളാകും താന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ കയറുന്നതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും പ്രഥമ ശങ്കരപത്മം പുരസ്‌കാരം സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. സമയമാകുമ്പോള്‍ അധികാരികള്‍ അതു തുറക്കും. ക്ഷേത്രപ്രവേശനത്തെക്കുറിച്ച് ദേവസ്വം അധികാരികള്‍ തീരുമാനിക്കട്ടെ. അതനുസരിച്ചേ നീങ്ങൂ. ഗുരുവായൂരില്‍ പ്രവേശിച്ച ശേഷംമാത്രമേ മറ്റു ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ കയറുകയുള്ളൂ എന്നു മുമ്പേ തീരുമാനിച്ചിരുന്നു. ഒരിക്കല്‍ ആത്മമിത്രത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ...

Read More »