കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാക്കി. ഡിജിപി ലോക്നാഥ് ബെഹ്റയുടേതാണ് ഉത്തരവ്. ഉത്തരവ് പ്രകാരം ആഴ്ചയിലെ ഒരു ദിവസം എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർബന്ധമായും യോഗ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ പോലീസുകാര്‍ക്കും കഴിഞ്ഞ ദിവസം തന്നെ നൽകിക്കഴിഞ്ഞു. പോലീസുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിനും പോലീസുകാരുടെ ആത്മസംയമനം വളര്‍ത്തുന്നതിനുമാണ് യോഗ നിർബന്ധമാക്കിയതെന്ന് ഡിജിപി അറിയിച്ചു. ഉത്തരവ് കൃത്യമായി നടപ്പിലാക്കേണ്ട ചുമതല അതത് പോലീസ് സ്റ്റേഷനുകളിലെ എസ്.ഐമാര്‍ക്കാണ് നൽകിയിരിക്കുന്നത്. ആരെങ്കിലും യോഗയിൽ പങ്കെടുത്തില്ലെങ്കില്‍ അവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് എസ്.ഐമാര്‍ക്ക് എസ്.പിമാര്‍ നിര്‍ദ്ദേശം ...
Read More »