കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ യൂത്ത് കോണ്ഗ്രസ് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ട്രേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മാർച്ച് തടഞ്ഞതോടെ രൂക്ഷമായ കല്ലേറാണ് പോലീസിന് നേരെയുണ്ടായത്. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ പ്രതിഷേധക്കാർ തയാറാകാതിരുന്നതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
Read More »