Home » ഇൻ ഫോക്കസ് » വൈദ്യുതി നിരക്ക്​ വർധന ഇന്ന്​ പ്രഖ്യാപിച്ചേക്കും

വൈദ്യുതി നിരക്ക്​ വർധന ഇന്ന്​ പ്രഖ്യാപിച്ചേക്കും

വൈദ്യുതി നിരക്ക് വർധന തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതൽ 50 പൈസ വരെ വർധിപ്പിക്കാനാണ് നിർദേശം വന്നതെങ്കിലും ശരാശരി 30 പൈസ വരെ വർധിക്കും. വർധനയുടെ വിശദാംശം നേരത്തേതന്നെ തയാറായിരുെന്നങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടി െവക്കുകയായിരുന്നു.

െറഗുലേറ്ററി കമീഷൻ യോഗം ഇതിനായി തിങ്കളാഴ്ച ചേരും. ഒരാഴ്ചക്കകം വർധന പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. െറഗുലേറ്ററി കമീഷൻ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വർധിപ്പിക്കുന്നത്. ൈവദ്യുതി ബോർഡ് നിരക്ക് വർധനക്ക് അപേക്ഷ നൽകിയിരുന്നില്ല. വാർഷിക വരവുചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് രണ്ടു വർഷം മുമ്പ് ബോർഡും കമീഷനും ആരംഭിച്ച തർക്കം മൂലമാണിത്.

വൈദ്യുതി നിരക്കിലും ഫിക്സഡ് ചാർജിലും വർധന വരും. സിംഗിൾ ഫേസിെൻറ ഫിക്സഡ് ചാർജ് മാസം 20 രൂപയിൽനിന്ന് 30 ആക്കാനും ത്രീഫേസിേൻറത് 60ൽനിന്ന് 80 രൂപയാക്കാനുമാണ് നിർദേശം. 250 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ആദ്യ യൂനിറ്റുകളിലെ കുറഞ്ഞ ഉപയോഗത്തിനുള്ള ആനുകൂല്യം കിട്ടുന്ന ടെലിസ്കോപ്പിക് രീതിയായിരിക്കും. അതിനു മുകളിൽ വരുന്നവർക്ക് എല്ലാ യൂനിറ്റിനും ഒരേ നിരക്ക് (നോൺ -ടെലിസ്കോപ്പിക്) നൽകണം. വീടുകൾക്ക് മാസം 50 യൂനിറ്റ് വെര നിലവിൽ യൂനിറ്റിന് 2.80 രൂപയാണ് നിരക്ക്. ഇത് 2.90 ആക്കാനാണ് കമീഷൻ നിർദേശം. 51 മുതൽ 100 വരെ 3.20ൽനിന്ന് 3.50ആക്കാനും 101-150 വരെ 4.20, 4.50 ആക്കാനും 151-200 വരെ 5.80ൽനിന്ന് 6.10 ഉം 201-250 വരെ ഏഴ് രൂപയായിരുന്നത് 7.30 ആക്കാനുമാണ് നിർദേശം. മാസം 250ന് യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 300 യൂനിറ്റ് വെര അഞ്ചു രൂപയായിരുന്നത് 5.50 ആവും.

350 യൂനിറ്റ് വരെ 5.70 രൂപയിൽനിന്ന് 6.20 ഉം 400 യൂനിറ്റ് വരെ 6.10 6.50ഉം ആയി ഉയരും. 500 യൂനിറ്റിന് മേൽ നിരക്ക് വർധന വേണ്ടെന്നാണ് നിർദേശം. മറ്റു വിഭാഗങ്ങളുടെ നിരക്കിലും മാറ്റം വരും. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വിഭാഗങ്ങളുടെ ഫിക്സഡ് ചാർജിൽ വർധനയുണ്ടാവില്ല.4924 കോടിയുടെ കമ്മിയാണ് ബോർഡിന് നികത്തി നൽകാൻ ബാക്കിയുള്ളത്.

Leave a Reply