My Next Life

കവിത പോലെ ചിലയെഴുത്തുകളുണ്ട്.ധിഷണാശാലിയായ അമേരിക്കന്‍നടനും കോമേഡിയനും ചിന്തകനുമായ ജോര്‍ജ് കാര്‍ലിന്റെ My next life
വിവര്‍ത്തനം: ആര്‍.സംഗീത

**********
എനിക്കെന്റെ അടുത്ത ജന്മം
പിന്നോട്ട് ജീവിക്കണം
മരണം കൊണ്ടാവണം തുടങ്ങേണ്ടത്
മെല്ലെ അതില്‍ നിന്ന് പുറത്തിറങ്ങണം
അടുത്ത ദിവസം ചികില്‌സിച്ച
നഴ്‌സിംഗ് ഹോമില്‍ ഉണരണം
ദിവസം തോറും അസുഖം ഭേദപ്പെടണം
ആരോഗ്യം വീണ്ടുകിട്ടുമ്പോള്‍
അവര്‍തന്നെ പുറത്താക്കണം
പിന്നെ റിട്ടയര്‍ ചെയ്തു
പെന്‍ഷന്‍ കൈപ്പറ്റണം
എന്നിട്ടാണ് ജോലിക്ക് കയറേണ്ടത്
ആദ്യ ദിവസം സ്വര്‍ണ്ണ ചെയ്‌നുള്ള
ഒരു വാച്ചു സമ്മാനമായി കിട്ടണം
40 വര്ഷം തീരെ ചെറുപ്പമാവുന്നത് വരെ
പി ന്നോട്ട് ജോലിചെയ്യണം

എന്നിട്ട് വേണം ഹൈസ്‌കൂളില്‍ കേറാന്‍
ബിയര്‍ കുടിച്ചു പാര്‍ട്ടിക്ക് പോയി
ആകെ അലമ്പനായി ജീവിക്കണം
പിന്നീട് െ്രെപമറി സ്‌കൂളില്‍ ചേര്‍ന്ന്
കുട്ടിയാവണം
ഒരു ഉത്തരവാദിത്വവുമില്ലാതെ
കളിച്ചു തിമിര്‍ക്കണം
ഏറ്റവുമൊടുവില്‍ കുഞ്ഞാവണം
അവസാനത്തെ 9 മാസം
അമ്മവയറിന്റെ ചൂടില്‍
വിശപ്പറിയാതെ സുഖകരമായി
ഒഴുകിനടക്കണം
ഒടുവില്‍,..,. ഒടുവില്‍
ഒരു രതിമൂര്‍ച്ഛയില്‍ അവസാനിക്കണം

Leave a Reply