കുടിവെള്ളം ആയിരം ലിറ്ററിന് 60 രൂപ.പദ്ധതിയുമായി വാട്ടര്‍ അതോറിറ്റി
കടുത്ത വരള്‍ച്ചയില്‍ ജല അതോറിറ്റി വെള്ളം ഇനി നേരിട്ട് വാങ്ങാം ജപ്പാന് കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച ടാങ്കുകളില്‍ നിന്നാണ് ആയിരം ലിറ്ററിന് 60 രൂപ നിരക്കില്‍ വെള്ളം ലഭ്യമാകുക.ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ജപ്പാന് കുടിവെള്ള പദ്ധതിയുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് അറിയിച്ചു. ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റല്‍, പന്തീരാങ്കാവ്,ബാലുശ്ശേരി,ബേപ്പൂര്‍ എന്നിവിടങ്ങളിലെ ടാങ്കുകളാണ് വെള്ളം നല്കാന് സജ്ജമാക്കിയിരിക്കുന്നത്.
എം.എല്‍.എ., വില്ലേജോഫീസര്‍, തദ്ദേയസ്വയംഭരണ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവരുടെ എഴുത്തുമായി വന്നാല്‍ വരള്‍ച്ചയുള്ള സ്ഥലങ്ങളില്‍ വിതരണംചെയ്യാന്‍ സൗജന്യമായി നല്‍കും. ഇതിനുമുന്നോടിയായി ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലിനുസമീപത്തുള്ള ടാങ്കില്‍ എട്ടുമാസംമുന്പ് നിറച്ച വെള്ളം ഒഴിവാക്കിത്തുടങ്ങി. ആയിരം ലിറ്ററിന് 60 രൂപ നിരക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് വെള്ളം മുഴുവന്‍ വിറ്റത്. ഇത് കുടിക്കാന്‍ യോഗ്യമല്ല. അതുകൊണ്ട് വ്യാവസായികാവശ്യത്തിനാണ് വെള്ളം കൊണ്ടുപോവുന്നത്. 79 ലക്ഷം ലിറ്ററിന്റെ ടാങ്കാണ് ഈസ്റ്റ്ഹില്ലിലേത്. അതില്‍നിന്ന് ഇത്രയും വെള്ളം വില്ക്കുമ്പോള് ക്വട്ടേഷന്‍ വിളിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, ടാങ്കിലെ വെള്ളം തുറന്നുവിട്ടാല്‍ സമീപത്തെ വീട്ടുകാര്‍ക്ക് പ്രശ്നമാവും. അതുകൊണ്ടാണ് വെള്ളം സ്വകാര്യ കമ്പനിക്ക് നല്‍കിയതെന്ന് ജലഅതോറിറ്റി അധികൃതര്‍ പറയുന്നു. പുറത്തേക്കൊഴുക്കിവിടുന്ന വെള്ളം വില്‍ക്കുകവഴി ജല അതോറിറ്റിക്ക് വരുമാനം കിട്ടും. വെള്ളമൊഴിവാക്കുന്ന ചെലവും കുറയുംമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2017-04-18