സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു
വടകര ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ കല്ലിന്റവിട സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. കാലപ്പഴക്കം കൊണ്ട് വികൃതമായ നിലയിലാണ് ദേഹം. ഇന്നു രാവിലെയാണ് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൂര്‍ണ നഗ്നമായ മൃതദേഹത്തിന്റെ തലയറ്റ നിലയിലാണ്. രണ്ടാഴ്ചയിലേറെ പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. ഈ മേഖലയില്‍ നിന്ന് സ്ത്രീയെ കാണാതായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ആളെ തിരിച്ചറിയാനാവാത്ത വിധത്തിലാണുള്ളത്. റൂറല്‍ എസ്പി കെ.പുഷ്കരന്, ഡിവൈഎസ്പി കെ.സുദര്ശനന് എന്നിവര്‍ സ്ഥലത്തെത്തി. ഇതു സംബന്ധിച്ച എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതായി പോലീസ് അറിയിച്ചു.
വടകര എസ്ഐ ജെ.ഇ.ജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
2017-04-19