Photo A J Chacko
വയനാട്ടിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ മാനന്തവാടി വടേരി ശിവക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠയ്ക്ക് മുന്നിലുള്ള നാഗലിംഗ വൃക്ഷം പൂവണിഞ്ഞ് നില്‍ക്കുന്നത് ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായി. ശിവലിംഗത്തിനു മുകളില്‍ സര്‍പ്പം ഫണം വിടര്‍ത്തിനില്‍ക്കുന്നത് പോലെയാണ് പുഷ്പത്തിന്റെ ആകൃതി. പുഷ്പത്തിന്റെ ഗന്ധം സര്‍പ്പങ്ങളെ ആകര്‍ഷിക്കും എന്നാണ് വിശ്വാസം. പൂത്തുനില്ക്കുന്ന നാഗലിംഗവൃക്ഷം കാണാന്‍ ഭക്തജനങ്ങളും നാട്ടുകാരും വന്നുകൊണ്ടിരിക്കുകയാണ്