Home » ന്യൂസ് & വ്യൂസ് » റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച മൂന്നാര്‍ പാപ്പാത്തി ചോലയിലെ വന്‍ കുരിശ് പൊളിച്ചു തുടങ്ങി.

റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച മൂന്നാര്‍ പാപ്പാത്തി ചോലയിലെ വന്‍ കുരിശ് പൊളിച്ചു തുടങ്ങി.

മതസംഘടനയുടെ പേരില്‍ മൂന്നാര്‍ പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശാണ് പൊളിച്ചു തുടങ്ങിയത്.

സ്ഥലത്ത് നൂറ്റി നാല്‍പത്തിനാല് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളായ വിശ്വാസികള്‍ കയ്യേറ്റം ഒഴിപ്പിക്കലിന് അനുകൂലമാണ്.

പുറത്തു നിന്ന് എത്തിയ കൃസ്ത്യന്‍ സംഘടനയാണ് ഈ കുരിശ് സ്ഥാപിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇതിനിടെയില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ദൗത്യ സംഘത്തെ വാഹനങ്ങള്‍ കുറുകെയിട്ടു തടഞ്ഞിരുന്നു. ജെ സി ബി ഉപയോഗിച്ച് തടസം നീക്കിയാണ് ദൗത്യസംഘം പുലര്‍ച്ചെ തന്നെ മല മുകളിലേക്ക് എത്തിയത്.

എല്ലാ രാഷ്ട്രീയ സംഘടനകളും കയ്യേറ്റമൊഴിപ്പിക്കലിന് പൂര്‍ണ പിന്തുണയുമായി എത്തിയിട്ടുണ്ട്.

Leave a Reply