ബി സോണിന് തുടക്കം
കലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ വില്ല്യാപ്പള്ളി എംഇഎസ് കോളേജില്‍ ആരംഭിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കലാ മത്സരങ്ങള്‍ക്ക് ഇനി വടകര ആതിഥ്യമരുളും.
സ്റ്റേജിതരമത്സരം ചിത്രകാരന് ഫിറോസ് വടകര ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വാഹിബ് അധ്യക്ഷനായി. പുത്തൂര്‍ അസീസ്, പി ജി മുഹമ്മദ്, വരയാലില്‍ മൊയ്തുഹാജി, കെ ടി റഊഫ,് പത്മകുമാര്‍, എ പി അബ്ദുസമദ്, വി ടി നിഹാല്‍, ലത്തീഫ് തുറയൂര്‍, അഫ്നാസ് ചോറോട്, അന്‍സാര്‍ മുകച്ചേരി സി പി അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
സ്റ്റേജിന മത്സരങ്ങള്‍ 22, 23, 24 തീയതികളില്‍ സൈക്ളോണ്‍ ഷെല്‍ട്ടര്‍, മുക്കോലഭാഗം ഗ്രൌണ്ട്, എംയുഎം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. മത്സരം ഞായറാഴ്ച വൈകിട്ട് ആറിന് എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 68 കോളേജുകളില്‍ നിന്നായി 2144 മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഇന്നത്തെ മത്സരങ്ങള്‍: ഉപന്യാസം(മലയാളം, ഹിന്ദി, ഉറുദു, തമിഴ്), പ്രസംഗം(ഇംഗ്ളീഷ്, അറബിക്, സംസ്കൃതം), എംബ്രോയ്ഡറി, പൂക്കളം, ക്ളേ മോഡലിംഗ്-9മണി. ഉപന്യാസ രചന(ഇംഗ്ളീഷ്, അറബിക്, സംസ്കൃതം), പ്രസംഗം (മലയാളം, ഹിന്ദി, ഉറുദു, തമിഴ്), പോസ്റ്റര്‍ രചന, രംഗോലി-12. കാര്‍ട്ടൂര്‍ രചന, കാവ്യകേളി, അക്ഷര ശ്ളോകം-2.30, ഡിബേറ്റ്-4.30.
2017-04-20