25 മുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
ചൊവ്വാഴ്ച മുതല്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. ആദ്യഘട്ടം കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തും.
തട്ടുകടകള്‍, ജ്യൂസ് കടകള്‍, ഐസ് പ്ളാന്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്കി നടപടി സ്വീകരിക്കും.
ജില്ലയിലെ 13 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഓഫീസര്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും.
അടുത്ത മാസത്തോടെ ജില്ലയിലെ എല്ലാ ഓഫീസുകളിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിച്ചു വരികയാണ്.
നഗരത്തില്‍ ജെല്ലി മിഠായി കഴിച്ച് നാലുവയസ്സുകാരന് മരിക്കുകയും ഉമ്മയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയുംചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കോര്‍പറേഷനും പരിശോധന കര്‍ശനമാക്കിയത്.
കോര്പറേഷന് ആരോഗ്യ വിഭാഗം നേരത്തെ ഭക്ഷണശാലകളിലും ഐസ് പ്ളാന്റുകളിലും പരിശോധന നടത്തി ക്രമക്കേടുകള്‍ പിടികൂടിയിരുന്നു.
2017-04-22