കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തില്‍ 48 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ ഫറൂഖ് കോളേജ് ബഹുദൂരം മുന്നിലെത്തി. 328 പോയന്റാണ് ഫറൂഖ് കോളേജിന്. 156 പോയന്റുമായി ദേവഗിരി കോളേജാണ് രണ്ടാം സ്ഥാനത്ത്. സ്റ്റേജിതര മത്സരങ്ങളിലെന്ന പോലെ സ്റ്റേജ് മത്സരങ്ങളിലും ഫറൂഖ് കോളേജ് ആദ്യദിനത്തില്‍ തന്നെ ആധിപത്യം നേടിക്കഴിഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫറൂഖ് കോളേജിന്റെ അറബന ടീം