Home » നമ്മുടെ കോഴിക്കോട് » പപ്പു സീബ്രയുടെ ട്രാഫിക് ബോധവൽക്കരണ യാത്ര ജില്ലയിൽ

പപ്പു സീബ്രയുടെ ട്രാഫിക് ബോധവൽക്കരണ യാത്ര ജില്ലയിൽ

റോഡ് സുരക്ഷാ കടമകൾ ഓർമിപ്പിച്ചുകൊണ്ട് കേരള ജനമൈത്രി പൊലീസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നം പപ്പു സീബ്രയുടെ ട്രാഫിക് ബോധവൽക്കരണ കേരളയാത്ര നാളെ മുതൽ 28 വരെ ജില്ലയിൽ പര്യടനം നടത്തും.

നാളെയും മറ്റന്നാളും കോഴിക്കോട് സിറ്റിയിലും 26ന് വടകരയിലും കൊയിലാണ്ടിയിലും 27ന് നാദാപുരത്തും പേരാമ്പ്രയിലും 28ന് താമരശ്ശേരിയിലും പര്യടനം നടത്തും.

ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, ഓവർ ടേക്കിങ് തുടങ്ങി അപകടത്തിനുള്ള കാരണങ്ങളെകുറിച്ചും സ്കിറ്റിലൂടെ ബോധവൽക്കരണം നടത്തും.

റോഡിൽ സർക്കസ് കാണിക്കുന്ന ഒരു കോമാളിയെ പപ്പു സീബ്ര ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ചു നേർവഴിക്കാക്കുന്നതാണ് സ്കിറ്റിന്റെ പ്രമേയം. സ്കിറ്റിന്റെ അവതരണത്തിനിടയിൽ പപ്പു കാഴ്ചക്കാരോടു ട്രാഫിക് നിയങ്ങളെ കുറിച്ച്് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് തത്സമയം സമ്മാനം നൽകുകയും ചെയ്യും.

പാംലെറ്റ് വിതരണം, പപ്പു ഷോ, ലഹരിമരുന്നിനെതിരെ ബോധവൽക്കരണം എന്നിവയും പ്രോഗ്രാമിൽ ഉണ്ടായിരിക്കും. എഡിജിപി ഡോ. ബി. സന്ധ്യയുടേതാണ് പപ്പുവിന്റെ പ്രയാണം എന്ന ആശയം. കാസർകോട് നിന്നാരംഭിച്ച യാത്ര ജൂൺ 15ന് തിരുവനന്തപുരത്തു സമാപിക്കും. പൊലീസ് തിയറ്റർ ഗ്രൂപ്പ് ആണ് കേരളയാത്ര നടത്തുന്നത്.

Leave a Reply