Home » ഇൻ ഫോക്കസ് » തലക്കു പിടിച്ച ഓട്ടവുമായി സ്പിരിറ്റ് ലോറി.

തലക്കു പിടിച്ച ഓട്ടവുമായി സ്പിരിറ്റ് ലോറി.

നട്ടം തിരിഞ്ഞ് നാട്ടുകാരും പോലീസും.

റിപ്പോർട്ട് :ആനന്ദ് കെ എസ്

രാത്രി എട്ടരയോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് വച്ചാണ് ആദ്യം ഈ ലോറി ഒരു ബൈക്കില്‍ തട്ടിയത്. ആ തട്ടലില്‍ തന്നെ അപാകത തോന്നിയ യുവാക്കള്‍ വാഹനത്തെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ കോഴിക്കോടിനെ മുള്‍മുനയിലാക്കി മദ്യപനായ ലോറി ഡ്രൈവറുടെ വിളയാട്ടായിരുന്നു. 25 കിലോമീറ്ററാണ് ഈ ലോറി ഓടിയത്

പോലീസിന് വിവരം കിട്ടിയതോടെ രാമനാട്ടുകരയിലും  ഫറൂക്കിലും നല്ലളത്തും റോഡ് ബ്ലോക്ക് ചെയ്ത് തടയാന്‍ നോക്കി എന്നാല്‍ ഡിവൈഡര്‍ പോലും പ്രശ്‌നമല്ലാത്ത ബോധമില്ലാത്ത ഡ്രൈവര്‍ക്ക് എന്ത് പോലീസ് എന്ത് റോഡ് ബ്ലോക്ക്.

100 ഓളം വാഹനങ്ങളില്‍ ഇടിച്ച ലോറിക്ക് പിന്നാലെ പോലീസ് വാഹനങ്ങളും ബൈക്കുകളും കുതിച്ചു പാഞ്ഞു.

ഒടുവില്‍ എലത്തൂരില്‍ പോലീസ് ടാങ്കര്‍ ലോറി റോഡിന് കുറുകെയിട്ടു. ഈ ലോറിയില്‍ കൂടി ഇടിച്ചതിന് ശേഷമാണ് സ്പിരിറ്റിന്റെയും പുകയിലയുടെയും ലഹരിയിലമര്‍ന്ന ലോറി നിന്നത്.

തൃശ്ശൂരില്‍ സ്പിരിറ്റിറക്കി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കോഴിക്കോട് ദേശീയപാതയെ ഞെട്ടിച്ചത്. മധ്യപ്രദേശ് സ്വദേശി മദ്യത്തില് കുതിർന്ന കുല്‍ദീപായിരുന്നു ഡ്രൈവര്‍.

ഈ സംഭവം നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് പോകുവാനായി കരിപ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. തലനാരിഴക്കാണ് വന് അപകടങ്ങള് ഒഴിവായത്.

Leave a Reply