Home » നമ്മുടെ കോഴിക്കോട് » വീണ്ടും ഫാറൂഖ് കോളേജ്

വീണ്ടും ഫാറൂഖ് കോളേജ്

കലയുടെ രാപ്പകലുകള്‍ക്ക് വിരാമമായപ്പോള്‍ ഫാറൂഖ് കോളേജ് കിരീടം നേടി.

321 പോയിന്റുമായാണ് ഫാറൂഖ് കോളേജ് ബി സോണില്‍ രണ്ടാമതും വിജയകിരീടം അണിയുന്നത്. ദേവഗിരി കോളേജ് 238 പോയിന്റോടെ രണ്ടാം സ്ഥാനവും 59 പോയിന്റ് നേടി കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് മൂന്നാം സ്ഥാനവും നേടി.

ഫാറൂഖ് കോളേജിലെ കെ സി വിവേക് 18 പോയിന്റ് നേടി കലാപ്രതിഭയായി.

29 പോയിന്റ് നേടി ഗവ. ലോ കോളേജിലെ ഖലീല്‍ ഇബ്രാഹിം സര്‍ഗപ്രതിഭയായി.

ദേവഗിരി കോളേജിലെ ആശിഷ് ജോസ് 13 പോയിന്റ് നേടി ചിത്രപ്രതിഭയായി.

കലാതിലകമായി ഫാറൂഖ്  കോളേജിലെ ആര്‍ വി അനുനന്ദയെ തെരഞ്ഞെടുത്തു.

മത്സരഫലം ഒന്നും രണ്ടും സ്ഥാനം നേടിയവര്‍

നാടോടിനൃത്തം (ആണ്‍)- 1. നിധിന്‍ (ക്രിസ്ത്യന്‍ കോളേജ്), ജെ അശ്വിന്‍ (എസ്എന്‍ഡിപി കോളേജ് കൊയിലാണ്ടി).
ജാസ്- ശ്രീരാഗ് (എഡബ്ള്യുഎച്ച്), അഭിനവ് റൈനോട്സ് (ദേവഗിരി കോളേജ്).
നാടകം മലയാളം- 1. പ്രൊവിഡന്‍സ് കോളേജ്, 2. ഗുരുവായൂരപ്പന്‍ കോളേജ്.
മോഹിനിയാട്ടം- 1. എം കെ ഗോപിക (ഗവ. കോളേജ് മടപ്പള്ളി), 2. എസ് സാന്ദ്ര (മലബാര്‍ ക്രിസ്ത്യന്‍ കോളേജ്).
മോണോആക്ട്- 1. അനുനന്ദ (ഫാറൂഖ് കോളേജ്). 2. സ്നേഹ എസ് കുമാരന്‍ (ഫാറൂഖ് കോളേജ്).
ഹാര്‍മോണിയം: ലിപിന്‍ നോബി (ദേവഗിരി കോളേജ്), 2. നിതിന്‍ ജോസ് (ദേവഗിരി കോളേജ്).
നാടോടിനൃത്തം (പെണ്‍),1 ബി പി നമിത കൃഷ്ണ (ഫാറൂഖ് കോളേജ്), 2. നിരഞ്ജന (ഫാറൂഖ് കോളേജ്).
നാടോടിനൃത്തം ഗ്രൂപ്പ് (ആണ്‍) 1. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്. 2. ഗുരുവായൂരപ്പന്‍ കോളേജ്.
നാടോടി നൃത്തം ഗ്രൂപ്പ് (പെണ്‍)1. ഫാറൂഖ് കോളേജ്, 2. ദേവഗിരി കോളേജ്.
കോല്‍ക്കളി 1. മലബാര്‍ കോളേജ് മൂടാടി, 2. എവിഎച്ച് കോളേജ് സലഫി.
അറബന മുട്ട്- 1. ഫാറൂഖ് കോളേജ്, 2. മലബാര്‍ കോളേജ് മൂടാടി.
കവിതാ പാരായണം- പി വി അനുനന്ദ (ഫാറൂഖ് കോളേജ്), 2. അജയ് ജിഷ്ണു (ഗവ. ലോ കോളേജ് കോഴിക്കോട്).
വെസ്റ്റേണ്‍ മ്യൂസിക് സോളോ-റിനു റസാഖ് (ഫാറൂഖ് കോളേജ്), എലീസ എബ്രഹാം (ദേവഗിരി കോളേജ്).
ട്രിപ്പിള്‍ ഡ്രം- ലിപിന്‍ നോസി (ദേവഗിരി കോളേജ്), അശ്വജ് (ദേവഗിരി കോളേജ്).
ദഫ്മുട്ട്- മര്‍കസ് കോളേജ്, 2.ജെടിടി ഇസ്ളാം കോളേജ് കോഴിക്കോട്.
കഥാപ്രസംഗം- പി വി അനുനന്ദ (ഫാറൂഖ് കോളേജ്), അജയ് ജിഷ്ണു (ഗവ. ലോ കോളേജ്).
വടകര എംയുഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പരിസരത്തെ വേദികളിലുമാണ് കലാമത്സരങ്ങള്‍ അരങ്ങേറിയത്. തിങ്കളാഴ്ച പ്രധാനവേദിയില്‍ പരിചമുട്ട് കളിയോടെ പരിപാടികള്‍ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ വേദികള്‍ മാറ്റിയതിനാല്‍ വൈകിയാണ് മിക്ക പരിപാടികളും ആരംഭിച്ചത്.  സമാപന സമ്മേളനം നടന്‍ വിനായകന്‍ ഉദ്ഘാടനംചെയ്തു. വിജയികള്‍ക്ക് അദ്ദേഹം ഉപഹാരം നല്‍കി. മിസ്ഹാബ് കീഴരിയൂര്‍ അധ്യക്ഷനായി.

Leave a Reply