Home » ന്യൂസ് & വ്യൂസ് » പൊമ്പിളൈ ഒരുമൈയെയോ സ്ത്രീകളേയോ അധിക്ഷേപിച്ചിട്ടില്ല; പ്രസംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ചത് മാധ്യമങ്ങള്‍: എം എം മണി

പൊമ്പിളൈ ഒരുമൈയെയോ സ്ത്രീകളേയോ അധിക്ഷേപിച്ചിട്ടില്ല; പ്രസംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ചത് മാധ്യമങ്ങള്‍: എം എം മണി

പൊമ്പിളൈ ഒരുമൈയെ താന്‍ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നു മന്ത്രി എം എം മണി നിയമസഭയില്‍ വിശദീകരിച്ചു.  സ്ത്രീയെന്ന വാക്കോ ഒരു സ്ത്രീയുടെ പേരോ ഒരിടത്തും താന്‍ ഉപയോഗിച്ചിട്ടില്ല. തന്റെ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം പൂര്‍ണമായും കേട്ടാല്‍ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടും. തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ചില മാധ്യമങ്ങള്‍ തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നെന്നും മണി പറഞ്ഞു.  നിയമസഭയില്‍ നല്‍കിയ വിശദീകരണത്തിലാണ് മണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചില മാധ്യമങ്ങള്‍ക്ക് കയ്യേറ്റക്കാരുമായി ബന്ധമുണ്ടെന്നാണ് താന്‍ പറഞ്ഞത്. അവരാണ് തന്നെ നശിപ്പിക്കാനും അപമാനിക്കാനും ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് കാണിച്ചത്. ഇക്കാര്യത്തില്‍ തന്നോടുള്ള വൈരാഗ്യമാണ് ഇത്തരത്തില്‍ തന്നെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായത്. തന്നെയും പാര്‍ട്ടിയെയും താറടിക്കാനുള്ള ശ്രമമാണ് ഇത്. തൂക്കിക്കൊല്ലുമ്പോള്‍ പോലും പറയാനുള്ളത് കേള്‍ക്കാറുണ്ട്. കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ചില മാധ്യമപ്രവര്‍ത്തകരെ കുറിച്ചു പറഞ്ഞതാണ് തന്നോടുള്ള വൈരാഗ്യത്തിനു കാരണമെന്നും മണി പറഞ്ഞു.

17 മിനിറ്റുള്ള തന്റെ പ്രസംഗം പൂര്‍ണമായും സംപ്രേഷണം ചെയ്യാന്‍ തയ്യാറാകണം. സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ താന്‍ പെരുമാറിയിട്ടുള്ളു. മൂന്നാറില്‍ ഇപ്പോള്‍ സമരം നടത്തുന്നത് നാലുപേരാണ്. ഇവര്‍ പക്ഷേ പൊമ്പിളൈ ഒരുമൈ അല്ല. ഇതില്‍ രണ്ടു പേര്‍ ഒന്നു ബിന്ദു കൃഷ്ണയും ഒന്നു ശോഭാ സുരേന്ദ്രനുമാണ്. ഇവര്‍ എങ്ങനെയാണ് പൊമ്പിളൈ ഒരുമൈ ആകുകയെന്നും മണി ചോദിച്ചു.നേരത്തേ പൊമ്പിളൈ ഒരുമൈ സമരം നടത്തിയപ്പോള്‍ അതിലെ ആള്‍ക്കൂട്ടം നമളെല്ലാവരും കണ്ടിട്ടുള്ളതാണ്. ചിലര്‍ പറയുന്നത് കേട്ടാല്‍ ഞാനേതോ സ്ത്രീകളില്ലാത്ത നാട്ടില്‍നിന്ന് വന്നതാണെന്ന് തോന്നും എന്റെ നാട്ടിലും വീട്ടിലും സ്ത്രീകളുണ്ട്.അവരേടെല്ലാം മാന്യമായാണ് പെരുമാറുന്നത്. ഞാനൊരു നാട്ടില്‍പുറത്തുകാരനാണ്. എനിക്ക് ആ ഭാഷയേ അറിയൂ. മനസിലൊന്ന് മറച്ചുവെച്ച് വാക്കുമിനുക്കി പറയാന്‍ എനിക്കറിയില്ലെന്നും എം എം മണി പറഞ്ഞു.

Leave a Reply