Home » വാർത്തകൾ » എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് അഞ്ചിന്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് അഞ്ചിന്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് അംഗീകരിച്ച ശേഷമാണു ഫലം പ്രസിദ്ധീകരിക്കുക. വ്യാഴാഴ്ചയോടെ എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയം അവസാനിക്കും. തുടര്‍ന്ന് മാര്‍ക്ക് പരിശോധന ശനിയാഴ്ച വരെ തുടരും.

അതേസമയം, ഹയര്‍ സെക്കന്‍ഡറി ഫലം വൈകിയേക്കും. മെയ് 10നു ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, അത് മെയ് 15 വരെ നീളുമെന്നാണു ലഭിക്കുന്ന സൂചന. ഫലം പിഴവ് വരുത്താതെ പ്രസിദ്ധീകരിക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു പ്രഖ്യാപനം 12ലേക്ക് മാറ്റുന്നത്. 12നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫലപ്രഖ്യാപനം 15ലേക്കു മാറ്റും. കൂടാതെ, വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപന തീയതി തീരുമാനിക്കുക.

Leave a Reply